LiveTV

Live

Kerala

വയനാട്ടിൽ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന തദ്ദേശീയരായ സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുന്നു

വയനാട്ടിൽ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന തദ്ദേശീയരായ സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുന്നു

വയനാട്ടിൽ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന തദ്ദേശീയരായ സ്ഥിരം തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇവര്‍ക്ക് പകരം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ തോട്ടങ്ങളിലുള്ളത്. എന്നാല്‍ ഇതരസംസ്ഥാനങ്ങളിലെ കരാർ തൊഴിലാളികൾക്ക് ജോലിക്കൊത്ത കൂലി ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ഹാരിസൺസ് മലയാളം ലിമിറ്റഡ് ഉൾപ്പെടെയുള്ള വൻ കിടക്കാർ കൈവശം വെച്ചുപോരുന്ന വയനാട്ടിലെ തേയിലത്തോട്ടങ്ങളിൽ തദ്ദേശീയരായ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ പത്തുവർഷത്തിനിടെ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. പകരം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കരാർ തൊഴിലാളികളാണ് തോട്ടങ്ങളിൽ ഇപ്പോൾ തൊഴിലെടുക്കുന്നത്. പതിറ്റാണ്ടുകളായി എസ്റ്റേറ്റുകളിൽ ജോലി ചെയ്തിരുന്ന നാട്ടുകാരിൽ പലരെയും കമ്പനി പിരിച്ചുവിടുന്നതായാണ് പരാതി. കരാർ തൊഴിലാളികളായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ജോലിക്ക് ഒത്ത കൂലി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

അടുത്തിടെ എച്ച്.എം.എൽ സസ്പെൻഡ് ചെയ്ത യൂണിയൻ നേതാവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പാടിക്ക് അടുത്ത റിപ്പണിൽ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന കരാർ തൊഴിലാളികളെ തടഞ്ഞു. തോട്ടമുടമകൾക്ക് എസ്റ്റേറ്റ് നടത്താനാവുന്നില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം.