LiveTV

Live

Kerala

തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന് പ്രതീകാത്മക തണലൊരുക്കി യൂത്ത് ലീഗിന്റെ അമ്പ്രല്ലാ മാര്‍ച്ച്

തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന് പ്രതീകാത്മക തണലൊരുക്കി  യൂത്ത് ലീഗിന്റെ അമ്പ്രല്ലാ മാര്‍ച്ച്

തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന് പ്രതീകാത്മക തണലൊരുക്കി കോഴിക്കോട് യൂത്ത് ലീഗിന്റെ അമ്പ്രല്ലാ മാര്‍ച്ച്. ഐക്യദാര്‍ഢ്യ സംഗമത്തില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന്‍ ശാന്തനു ഭട്ടും പങ്കെടുത്തു. നീതിപീഠത്തിലുള്ള പ്രതീക്ഷ നഷ്ടപെട്ടിട്ടില്ലെന്ന് ശ്വേത ഭട്ട് പറഞ്ഞു.

ഭരണകൂട ഭീകരതയുടെ ചൂടേറ്റ സഞ്ജീവ് ഭട്ടിന് പ്രതീകാത്മകമായി തണലൊരുക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു മുസ്‍ലീം യൂത്ത് ലീഗ്. ഒപ്പം നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ ഹ്യദയത്തില്‍ ചേര്‍ക്കുന്നുവെന്ന് പറഞ്ഞ് ശ്വേത ഭട്ടിന്റെ ഉദ്ഘാടന പ്രസംഗം. മകന്‍ ശാന്തനു ഭട്ടും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പികെ ഫിറോസും നേത്യത്വം നല്‍കിയ പരിപാടിയില്‍ മുസ്‍ലീം യൂത്ത്‌ലീഗ് നേതാക്കളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.