LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണ സംഘം ഇന്ന് മക്കളുടെ മൊഴിയെടുക്കും

സാജന്റെ ആത്മഹത്യക്ക് മറ്റ് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കുടുംബാംഗങ്ങള്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നത്

 പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണ സംഘം ഇന്ന് മക്കളുടെ മൊഴിയെടുക്കും

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ അന്വേഷിക്കുന്ന സംഘം ഇന്ന് സാജന്റെ മക്കളുടെ മൊഴിയെടുക്കും. സാജന്റെ ആത്മഹത്യക്ക് മറ്റ് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കുടുംബാംഗങ്ങള്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നത്.സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗവും ഇന്ന് ചേരും.

സ്വപ്ന പദ്ധതിയായ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതാണ് സാജന്റെ ആത്മഹത്യക്ക് പിന്നിലുളള പ്രധാന കാരണമെന്നാണ് അന്വേക്ഷണ സംഘത്തിന്റെപ പ്രാഥമിക നിഗമനം.എന്നാല്‍ ഓഡിറ്റോറിയത്തിന് അനുമതി നേടിയെടുക്കാന്‍ മറ്റ് വഴികളുണ്ടായിരുന്നിട്ടും ആത്മഹത്യക്ക് നയിച്ച മറ്റെന്തെങ്കിലും പ്രകോപനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.കാര്യമായ സാമ്പത്തിക ബാധ്യതകളൊന്നും സാജന് ഉണ്ടായിരുന്നില്ല.കുടുംബ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേക്ഷിക്കുന്നുണ്ട്.അതിന്റെ ഭാഗമായാണ് ഇന്ന് സാജന്റെ മക്കളടക്കമുളളവരുടെ മൊഴി രേഖപ്പെടുത്തുന്നത്.ഇന്നലെ സാജന്റെി ഭാര്യയില്‍ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തിരുന്നു.

സാജന്റെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഫോറന്‍സിക് സര്‍ജന്‍ അവധിയായതിനാല്‍ സാജന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ പി.കെ ശ്യമളയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ അന്വേക്ഷണ സംഘം തീരുമാനമെടുത്തില്ല. ഇതിനിടെ സി.പി.എം ജില്ലാ കമ്മറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ജില്ലാ കമ്മറ്റി ചേരുന്നത്. ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ആന്തൂര്‍ വിഷയം ചര്‍ച്ചയായില്ലെന്നാണ് സൂചന.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍ 
Also Read

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍ 

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി  
Also Read

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി  

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; നഗരസഭാ അധ്യക്ഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഭാര്യ ബീന ഇന്ന് പരാതി നല്‍കും
Also Read

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; നഗരസഭാ അധ്യക്ഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഭാര്യ ബീന ഇന്ന് പരാതി നല്‍കും