LiveTV

Live

Kerala

ആന്തൂരിലെ കൺവെൻഷൻ സെന്റര്‍ നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തല്‍

അപാകതകൾ പരിഹരിച്ചാൽ കെട്ടിടത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്

 ആന്തൂരിലെ കൺവെൻഷൻ സെന്റര്‍ നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തല്‍

ആന്തൂരിലെ കൺവെൻഷൻ സെന്റർ നിർമാണത്തിൽ നാല് ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തല്‍. വിജിലൻസ് ചീഫ് ടൗൺ പ്ലാനർ മന്ത്രി എ.സി മൊയ്തീന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. അപാകതകൾ പരിഹരിച്ചാൽ കെട്ടിടത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടാത്തതിനെ തുടർന്നാണ് ആന്തുരിൽ കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത് ഈ വിഷയം നിയമസഭയിൽ ഉയരുകയും സർക്കാർ അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു. വിജിലൻസ് വിഭാഗം ടൗൺ പ്ലാനർ, നഗരകാര്യ റീജണൽ ഡയറക്ടർ എന്നിവരാണ് പരിശോധന നടത്തിയത്. നേർത്തെ, നഗരസഭ സെക്രട്ടറി കണ്ടെത്തിയ 11 തടസവാദങ്ങൾ ഇല്ലെന്നും എന്നാൽ 4 ചട്ടലംഘനങ്ങൾ ഉണ്ടെന്നും സമിതി കണ്ടെത്തി. കെട്ടിട നിർമ്മാണ ചട്ടപ്രകാരം ഒഴിച്ചിടേണ്ട സ്ഥലത്തും നിർമ്മാണം നടത്തി, റാമ്പിന് ചരിവില്ല, ബാൽക്കണിയിൽ അനുവദനീയമായതിലും കൂടുതൽ സ്ഥലം, ശുചിത്വ സംവിധാനങ്ങൾ പര്യാപ്തമല്ല തുടങ്ങിയവയാണ് സമിതി കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി ഉയർത്തിയ തടസവാദങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയ സമിതി, അപാകതകൾ സാങ്കേതിക വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയ സെക്രട്ടറിയുടെ നടപടിയിൽ പിഴവില്ലെന്ന് ചൂണ്ടിക്കാട്ടി. ചട്ടലംഘനങ്ങൾ പരിഹരിച്ചാൽ പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Also read: ആന്തൂരിലെ ആത്മഹത്യ: പി.കെ ശ്യാമളക്കെതിരെ തെളിവില്ലെന്ന് പോലീസ്

Also read: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ ശ്യാമളക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

Also read: ആന്തൂരിലെ ആത്മഹത്യ: ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു