LiveTV

Live

Kerala

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് എം.എം മണി

കോൺഗ്രസ് പ്രവർത്തകരും രാജ് കുമാറിനൊപ്പം തട്ടിപ്പ് നടത്തിയിരുന്നുവെന്നും മണി പറഞ്ഞു

 കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് എം.എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മരിച്ച രാജ് കുമാറിനെതിരെ മന്ത്രി എം.എം മണി. മരിച്ചയാളും കുഴപ്പക്കാരനാണ്. സര്‍ക്കാര്‍ കുറ്റം ചെയ്തെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മരണത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പൊലീസ് വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴാണ് മരിച്ച രാജ് കുമാറിനെതിരെ മന്ത്രി രംഗത്തെത്തിയത്.

എന്നാല്‍ ഇടുക്കി എസ്.പിയുടെ അറിവില്ലാതെ ഇത്രയും ക്രൂരമായ മര്‍ദ്ദനം നടക്കില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പ്രതികരിച്ചത്. രാജ് കുമാറിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കളും രംഗത്ത് വന്നു.