LiveTV

Live

Kerala

കൊടുവള്ളിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം; കൊടി സുനിയുടെ ഭീഷണി ആയുധമാക്കി യു.ഡി.എഫ്

കൊടി സുനിയുടെ ശബ്ദ രേഖ പുറത്തുവിട്ട ലീഗ് നഗരസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ എല്‍.ഡി.എഫിനെ വെട്ടിലാക്കാനാണ് ലക്ഷ്യമിട്ടത്  

കൊടുവള്ളിയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം; കൊടി സുനിയുടെ ഭീഷണി ആയുധമാക്കി യു.ഡി.എഫ്

കൊടി സുനി ജയിലില്‍ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന കൊടുവള്ളിയിലെ ലീഗ് കൌണ്‍സിലര്‍ കോഴിശേരി മജീദിന്റെ പരാതിയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നു. കൊടി സുനിയുടെ ശബ്ദ രേഖ പുറത്തുവിട്ട ലീഗ് നഗരസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ എല്‍.ഡി.എഫിനെ വെട്ടിലാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ പ്രതിപക്ഷമായ എല്‍.ഡി.എഫ് സ്വര്‍ണ്ണ കള്ളകടത്ത് മുതല്‍ പെട്രോള്‍ കള്ളക്കടത്ത് വരെ വിളിച്ച് പറഞ്ഞ് തിരിച്ചടിച്ചതോടെ ഒരു ഇടവേളയ്ക്ക് ശേഷം കൊടുവള്ളിയിലെ രാഷ്ട്രീയക്കാരും സ്വര്‍ണ്ണ കള്ളക്കടത്ത് സംഘവും തമ്മിലുള്ള ബന്ധവും ചര്‍ച്ചയാവുകയാണ്.

കോഴിശേരി മജീദും കൊടി സുനിയും തമ്മിലുള്ള സംഭാഷണം പുറത്ത് വിടുമ്പോള്‍ ലീഗ് നോട്ടമിട്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് അപ്പുറമാണ് കാര്യങ്ങളിപ്പോള്‍. കൊടി സുനിയുമായി ലീഗ് കൌണ്‍സിലര്‍ മജീദിന് എങ്ങനെ അടുത്ത ബന്ധമെന്നാണ് എല്‍.ഡി.എഫിന്റെ മറുചോദ്യം. വിദേശത്ത് കോഴിശേരി മജീദിനൊപ്പം ലീഗ് നേതാക്കളെ മുന്‍പ് പൊലീസ് കസ്റ്റഡിയിലെടുത്തതായും എല്‍‌.ഡി.എഫ് ആരോപണം ഉയര്‍ത്തി കഴിഞ്ഞു.

കോഴിശേരി മജീദ് പെട്രോള്‍ കള്ളക്കടത്തിനും ജയിലാലിയിരുന്നുവെന്ന് എല്‍.ഡി.എഫ് കൌണ്‍സിയില്‍ യോഗത്തിലും ആരോപണം മുന്നോട്ട് വെച്ചു. കൌണ്‍സിലര്‍‌ കാരാട്ട് ഫൈസല്‍ മുതല്‍ എം.എല്‍.എമാരുടെ മക്കള്‍‌ വരെയുള്ളവരുടെ സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫും ഒന്നിന് ഒന്നായി മറുപടി പറയുന്നു.