LiveTV

Live

Kerala

കോടഞ്ചേരിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം ഉള്ളില്‍ ചെന്നല്ലെന്ന് നിഗമനം

മൂവരുടേയും സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പത്ത് മണിയോടെ ലഭിക്കും

 കോടഞ്ചേരിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം ഉള്ളില്‍ ചെന്നല്ലെന്ന് നിഗമനം

കോഴിക്കോട് കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്സൈസും.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ ശരീരത്തിലും മെഥനോളിന്റെ സാന്നിധ്യമില്ലെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തി .എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കൊളമ്പനെ താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണന്‍,ഗോപാലന്‍ എന്നിവരെ അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.

Also read: കോഴിക്കോട് അടിവാരത്ത് വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു