LiveTV

Live

Kerala

കോടഞ്ചേരിയില്‍ മദ്യം കഴിച്ചയാള്‍ മരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

കോടഞ്ചേരിയില്‍ മദ്യം കഴിച്ചയാള്‍ മരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോടഞ്ചേരി ചെമ്പിലി കോളനിയിയില്‍ മദ്യം കഴിച്ച് അവശ നിലയിലായ ആദിവാസികളുടെ ശരീരത്തില്‍ കീടനാശിനി എത്തിയത് എങ്ങനെയെന്ന അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് സംഘം. മദ്യം കഴിച്ച് അവശനിലയിലായി ചികിത്സയിലുള്ള രണ്ട് പേരുടെയും ശരീരത്തില്‍ ഫ്യൂരിഡാന്റെ അംശം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അവശനിലയിലുള്ള ഇവരുടെ നില മെച്ചപ്പെടുന്നതോടെ പൊലീസ് സംഘം വിശദമായ മൊഴിരേഖപ്പെടുത്തും.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഗോപാലന്റെയും നാരാണയന്റെയും രക്തവും ശ്രവങ്ങളും പരിശോധിച്ചതില്‍ നിന്നും ഇവരുടെയുള്ളില്‍ മദ്യത്തിന് പുറമേ കീടനാശിനിയായ ഫ്യൂരിഡാന്റെ സാന്നിദ്യവും കണ്ടെത്തിയിരുന്നു. ഇതോടെ കൊളുമ്പന്റെ മരണ കാരണവും കീടനാശിനിയുടെ സാന്നിധ്യം കൊണ്ടാവാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Also read: കോടഞ്ചേരിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം ഉള്ളില്‍ ചെന്നല്ലെന്ന് നിഗമനം

ഇവരുടെ ശരീരത്തില്‍ എങ്ങിനെ കീടനാശിനിയെത്തി എന്നതിനെകുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് സംഘം. ഈ അന്വേഷണത്തിലൂടെ മദ്യത്തിലൂടെയാണോ അതോ മറ്റ് വഴികളിലൂടെയാണോ ഇവരുടെ ശരീരത്തില്‍ കീടനാശിനി ചെന്നതെന്നകാര്യം വ്യക്തമാവും. കൊളുമ്പന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിക്കുന്നതോടെ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളു.

മദ്യം കഴിച്ച് അവശ നിലയിലായ ആദിവാസികളുടെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ഇന്ന് പൊലീസ് ഇവരില്‍ നിന്നും മൊഴിരേഖപ്പെടുത്തുമെന്നാണ് സൂചന.