LiveTV

Live

Kerala

16കാരിയുടെ മരണം കൊലപാതകം, മാതാവും കാമുകനും കുറ്റസമ്മതം നടത്തി

പെണ്‍കുട്ടിയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു

16കാരിയുടെ മരണം കൊലപാതകം, മാതാവും കാമുകനും കുറ്റസമ്മതം നടത്തി

തിരുവനന്തപുരം നെടുമങ്ങാടിലെ 16കാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ ഷാളുപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവും കാമുകനും കുറ്റസമ്മതം നടത്തി. ഇരുവരേയും റിമാന്റ് ചെയ്തു.

പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴുത്തിലെ 3 എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് മാതാവിന്റേയും കാമുകന്റേയും കുറ്റസമ്മതം. പെണ്‍കുട്ടിയെ കഴുത്തില്‍ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു.

മകള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു നേരത്തെ മഞ്ജുഷ നല്‍കിയ മൊഴി. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് ഈ മൊഴി തള്ളിക്കളഞ്ഞിരുന്നു. റിമാന്‍ഡ് ചെയ്ത് പ്രതികളെ പൊലീസ് പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ പത്താം തീയതിയാണ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും പെണ്‍കുട്ടിയേയും കാണാതായത്. ഇവരെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയെങ്കിലും പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിന്റെ വീടിന് സമീപമുള്ള പൊട്ടക്കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.