LiveTV

Live

Kerala

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം പെരുവണ്ണാമൂഴിയില്‍ വലയുന്നത് ഇരുനൂറ്റിയമ്പതിലധികം കര്‍ഷക കുടുംബങ്ങള്‍

അണക്കെട്ട് നിര്‍മാണത്തിനായി സര്‍ക്കാരിന് ഭൂമി നല്‍കിയതിന് പകരം ലഭിച്ച സ്ഥലത്തെ മരം വെട്ടാന്‍ പോലും അനുമതി നല്‍കാത്തതാണ് കര്‍ഷകരെ വലക്കുന്നത്

 വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം പെരുവണ്ണാമൂഴിയില്‍ വലയുന്നത് ഇരുനൂറ്റിയമ്പതിലധികം കര്‍ഷക കുടുംബങ്ങള്‍

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വലയുന്നത് ഇരുനൂറ്റിയമ്പതിലധികം കര്‍ഷക കുടുംബങ്ങള്‍. അണക്കെട്ട് നിര്‍മാണത്തിനായി സര്‍ക്കാരിന് ഭൂമി നല്‍കിയതിന് പകരം ലഭിച്ച സ്ഥലത്തെ മരം വെട്ടാന്‍ പോലും അനുമതി നല്‍കാത്തതാണ് കര്‍ഷകരെ വലക്കുന്നത്.മരം വെട്ടാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കര്‍ഷകന്‍ കോഴിക്കോട് ഡി. എഫ്.യുടെ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

വനം വകുപ്പ് ഫയലുകളില്‍ സണ്ണിയെന്ന കര്‍ഷകന്‍ നല്‍കിയ അപേക്ഷകള്‍ കുന്നുകൂടിയിട്ടുണ്ടാകണം.അത്രമേല്‍ നടന്നിട്ടുണ്ട് ഈ മനുഷ്യന്‍.അതും വീടിനു മേല്‍ ചാഞ്ഞ സ്വന്തം പുരയിടത്തിലെ ഒരു മരം മുറിച്ചു നീക്കാന്‍ വേണ്ടി. പെരുവണ്ണാമൂഴിയില്‍ ഇരുന്നൂറ്റിയമ്പതിലധികം കുടുംബങ്ങളുണ്ട് ഇങ്ങനെ. വനംവകുപ്പിന്റെ അനുമതി ലഭിക്കാതെ മരം മുറിക്കാന്‍ സാധിക്കാത്തവര്‍. പെരുവണ്ണാമൂഴി അണക്കെട്ടിനായി സ്ഥലം വിട്ടു കൊടുത്തവരാണെല്ലാം.1969ലാണ് ഇതിനു പകരമായി സര്‍ക്കാര്‍ ഇവര്‍ക്ക് ഭൂമി നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് വരെ സ്വന്തം ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല.പക്ഷേ റവന്യൂ വകുപ്പ് അനുമതി നല്‍കിയിട്ടും വനം വകുപ്പ് ഇതിന് അനുവദിക്കാത്തതാണ് കര്‍ഷകരെ വലക്കുന്നത്.

തൊഴില്‍ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ പ്രശ്നമെങ്കിലും സര്‍ക്കാര്‍ അനു കൂല നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഇവിടത്തെ കര്‍ഷകര്‍. മതിയായ രേഖകളില്ലാത്തതാണ് അനുമതി നല്‍കാതിരിക്കാനുള്ള കാരണമെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു.