LiveTV

Live

Kerala

2020ഓടെ സംസ്ഥാനത്ത് പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങളെന്ന് മുഖ്യമന്ത്രി

ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കുക, ഇലക്ട്രിക് മൊബിലിറ്റിക്ക് ഇക്കോ സിസ്റ്റം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് ആദ്യ ഇലക്ട്രിക് മൊബിലിറ്റി എക്‌സ്‌പോ ഇവോള്‍വ് കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്

2020ഓടെ സംസ്ഥാനത്ത് പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങളെന്ന് മുഖ്യമന്ത്രി

2020ഓടെ കേരളത്തില്‍ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് മൊബിലിറ്റി എക്‌സ്‌പോ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇലക്ട്രിക് വെഹിക്കിള്‍ പോളിസി സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2022 ഓടെ കാര്‍, ബസ്, മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ സംസ്ഥാനത്തെ നിരത്തുകളിലിറക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാന്‍ സ്വിസ് ഇലക്ട്രിക് ബസ് നിര്‍മാതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നഗരങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ പദ്ധതി സഹായകരമാകുമെന്നും എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കുക, ഇലക്ട്രിക് മൊബിലിറ്റിക്ക് ഇക്കോ സിസ്റ്റം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് ആദ്യ ഇലക്ട്രിക് മൊബിലിറ്റി എക്‌സ്‌പോ ഇവോള്‍വ് കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍, വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാതാക്കള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍, നയനിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

ബസ് ഉടമകളുടെ അസോസിയേഷന്‍, സംസ്ഥാനത്തുടനീളമുള്ള ഓട്ടോറിക്ഷ ട്രേഡ് യൂണിയന്‍ അസോസിയേഷനുകള്‍, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍, സംരംഭകര്‍, സാങ്കേതികവിദ്യയിലെ തല്‍പരര്‍ തുടങ്ങിയവര്‍ക്ക് ബി 2 ബി ലിങ്കേജുകള്‍ വികസിപ്പിക്കാനുള്ള അവസരവും ഇവോള്‍വ് ഒരുക്കിയിട്ടുണ്ട്.