LiveTV

Live

Kerala

കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെൽ ഇ.എം.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

 കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെൽ ഇ.എം.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

കാസർകോട് ജില്ലയിലെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെൽ ഇ.എം.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി നഷ്ടത്തിലുള്ള കമ്പനിയില്‍ ശമ്പളമില്ലാതെ ദുരിതത്തിലാണ് തൊഴിലാളികള്‍.

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുണ്ടായിരുന്ന കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന കെല്‍ 2011 ലാണ് മഹാരത്ന കമ്പനിയായ ബെല്‍ ഇ.എം.എല്‍ ഏറ്റെടുക്കുന്നത്. 2010 വരെ ലാഭത്തിലായിരുന്ന കമ്പനി ബെലില്‍ ലയിച്ചത് മുതല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി നഷ്ടത്തിലാണ്. നേരത്തെ ഉണ്ടായിരുന്നത് പോലെ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വന്നാല്‍ കമ്പനി ലാഭത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്ക്. എത്രയും വേഗം കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തൊഴിലാളികള്‍ പറയുന്നു.

നിലവില്‍ കോടിക്കണക്കിന് രൂപയുടെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയാണെന്നും, ഓര്‍ഡറിനനുസരിച്ച് ഉദ്പാദനമില്ലാത്തതാണ് നഷ്ടത്തിന് കാരണമെന്നുമാണ് തൊഴിലാളികളുടെ വാദം. കഴിഞ്ഞ ആറ് മാസമായി ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. 2017 ജൂണിലാണ് കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നത്. പ്രഖ്യാപനം വന്നെങ്കിലും ഏറ്റെടുക്കല്‍ നടപടി അനന്തമായി നീളുകയാണ്.