LiveTV

Live

Kerala

ആര്‍. മാനസന്‍ സ്മാരക പുരസ്‌കാരം സാജിദ് അജ്മല്‍ ഏറ്റുവാങ്ങി

ആലപ്പുഴ പ്രസ് ക്ലബില്‍ നടന്ന മാനസന്‍ അനുസ്മരണ സമ്മേളനത്തില്‍ സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ആര്‍. മാനസന്‍ സ്മാരക പുരസ്‌കാരം സാജിദ് അജ്മല്‍ ഏറ്റുവാങ്ങി

ആലപ്പുഴ പ്രസ്‌ക്ലബിന്റെ രണ്ടാമത് ആര്‍. മാനസന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സാജിദ് അജ്മല്‍ ഏറ്റുവാങ്ങി. കോഴിക്കോട് ഗാന്ധി പാര്‍ക്കിലെ വിഷ്ണു എന്ന ആമയും കൃഷ്ണന്‍ വൈദ്യരും തമ്മിലുള്ള ബന്ധം പറഞ്ഞ സ്‌റ്റോറിക്കാണ് പുരസ്‌കാരം ലഭിച്ചത്.

ആലപ്പുഴ പ്രസ് ക്ലബില്‍ നടന്ന മാനസന്‍ അനുസ്മരണ സമ്മേളനത്തില്‍ സംവിധായകനും ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാനുമായ വിനയനാണ് പുരസ്‌കാരം സമ്മാനിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മാധ്യമ പ്രവര്‍ത്തകര്‍, മാനസന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.