LiveTV

Live

Kerala

കോഴിക്കോട് അടിവാരത്ത് വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു

രണ്ട് പേരുടെ നില ഗുരുതരമാണ്

കോഴിക്കോട് അടിവാരത്ത് വിഷമദ്യം കഴിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് കോടഞ്ചേരിയില്‍‌ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ചെമ്പരി കോളനിയിലെ കൊളമ്പനാണ് മരിച്ചത്. രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കൊളമ്പനെ താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണന്‍,ഗോപാലന്‍ എന്നിവരെ അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും. പുറത്ത് നിന്നൊരാള്‍ കൊണ്ടുവന്ന മദ്യം മൂന്നു പേരും കഴിച്ചിരുന്നു. വിഷമദ്യമാണ് കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് എക്സൈസും പൊലീസും പുലര്‍ച്ചെ വരെ പരിശോധന നടത്തി. കൊളമ്പന്റെ മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും.