LiveTV

Live

Kerala

40 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍‌ തുടങ്ങിയ പദ്ധതി പൂർത്തിയാക്കാനാകാതെ കുവൈത്ത് മലയാളിയും കുടുംബവും 

പഞ്ചായത്തു അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കെട്ടിട നിർമാണം പാതി വഴിയിൽ നിലച്ചതാണ്‌ പത്തനംതിട്ട കൊടുമൺ ബെറ്റി ഭവനിൽ ജോയിയെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയത്

 40 വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍‌ തുടങ്ങിയ പദ്ധതി പൂർത്തിയാക്കാനാകാതെ കുവൈത്ത് മലയാളിയും കുടുംബവും 

നാല്‍പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍‌ തുടങ്ങിയ പദ്ധതി പൂർത്തിയാക്കാനാകാതെ കുവൈത്ത് മലയാളിയും കുടുംബവും പ്രതിസന്ധിയിൽ . പഞ്ചായത്തു അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കെട്ടിട നിർമാണം പാതി വഴിയിൽ നിലച്ചതാണ്‌ പത്തനംതിട്ട കൊടുമൺ ബെറ്റി ഭവനിൽ ജോയിയെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയത്.

ഒമാനിലും കുവൈത്തിലുമായി നീണ്ട നാല്പതു വർഷത്തെ പ്രവാസം തിരിച്ചു പോക്ക് സ്വപ്നം കണ്ടാണ് വീടിനു സമീപം പാർപ്പിട സമുച്ചയം പണിയാൻ ജോയി പദ്ധതിയിട്ടത്. കൊടുമൺ പഞ്ചായത്തിൽ നിന്ന് നിർമാണ അനുമതി ലഭിച്ചതോടെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചു.

കൈവശാവകാശ സർട്ടിഫിക്കറ്റിൽ കെട്ടിടം പണിയുന്ന ഭൂമി നിലമാണെന്നു രേഖപ്പെടുത്തിയതു കാരണമാണ് പെർമിറ്റ് പുതുക്കി നൽകാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാൽ ജോയിയും കുടുംബവും താമസിച്ചിരുന്ന പഴയ വീട് പൊളിച്ചതിനു ശേഷം അതെ സ്ഥലത്താണ് പുതിയ കെട്ടിടം പണി ആരംഭിച്ചത്. പഴയ വീടിന്റെ നികുതി അടച്ചതിനു കൊടുമൺ വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ രസീതാണിത് . നാല് പതിറ്റാണ്ടു മരുഭൂമിയിൽ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ് പണിതീരാത്ത കെട്ടിടമായി കിടക്കുന്നത്. പരിഹാരം തേടി ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട് ജോയ് . നീതിപീഠത്തിൽ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ഈ കുടുംബം .