LiveTV

Live

Kerala

ലീഗ് അംഗത്തിന് കൊടി സുനിയുടെ ഭീഷണി; കൊടുവള്ളി നഗരസഭാ യോഗത്തില്‍ ബഹളം

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടി സുനി എട്ട് തവണ വിളിച്ചുവെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

ലീഗ് അംഗത്തിന് കൊടി സുനിയുടെ ഭീഷണി; കൊടുവള്ളി നഗരസഭാ യോഗത്തില്‍ ബഹളം

കൊടുവള്ളി നഗരസഭയിലെ ലീഗ് അംഗത്തെ കൊടി സുനി ഭീഷണി പെടുത്തിയ സംഭവത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം. നഗരസഭാ അംഗം മജീദ് കോഴിശ്ശേരിയെയാണ് കൊടി സുനി ഭീഷണിപ്പെടുത്തിയത്.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വൈസ് ചെയര്‍മാന്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടി സുനി എട്ട് തവണ വിളിച്ചുവെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. കൊടി സുനിയും മജീദും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്നും പ്രമേയം നിയമപരമായ നിലനില്‍ക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞു. നിരവധി തവണ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ബഹളമുണ്ടായി.