LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം 

അതിനിടെ സ്വര്‍ണകടത്തു കേസിലെ പ്രധാനപ്രതി പ്രകാശ് തമ്പി ജയില്‍ മോചിതനായി. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ കടത്തുമായി ബന്ധമില്ലന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രകാശ് തമ്പി

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസിന് ഹൈക്കോടതി വിമര്‍ശനം 

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നത് വേദനാജനകമാണെന്ന് കോടതി വ്യക്തമാക്കി. വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തെയും സ്വര്‍ണകടത്തിനേയും നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ ജാമ്യം ലഭിച്ച പ്രകാശ് തമ്പി ജയില്‍ മോചിതനായി.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെറീന ഷാജി, സുനില്‍ കുമാര്‍, റാഷീദ്, ബിജു എന്നിവരുട ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി കസ്റ്റംസിനെ വിമര്‍ശിച്ചത്. 83 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി വിമര്‍ശനം.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാകുന്നത് വേദനാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടിലെന്ന ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു.ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ്.

ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി. അതിനിടെ സ്വര്‍ണകടത്തു കേസിലെ പ്രധാനപ്രതി പ്രകാശ് തമ്പി ജയില്‍ മോചിതനായി. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ കടത്തുമായി ബന്ധമില്ലന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രകാശ് തമ്പി പറഞ്ഞു.