LiveTV

Live

Kerala

അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി

രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിൽ നിന്ന് തടവ് ചാടിയത്

 അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് തടവ് ചാടിയവർ പിടിയിലായി.വർക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോൾ എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. രണ്ടു ദിവസം മുമ്പാണ് സന്ധ്യയും ശിൽപ മോളും അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവ് ചാടിയത്.

സന്ധ്യക്കും ശിൽപ്പക്കുമായി പൊലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഷാഡോ പൊലീസിന്റെ ഒരു ടീം ഇവർക്കായി തിരിച്ചിലും നടത്തി .റെയിൽവേ സ്റ്റേഷനുകൾ, ബസ് റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ഇവരുടെ ചിത്രങ്ങൾ നൽകുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം പാലോട് വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്. വർക്കല കല്ലറ പാങ്ങോട് സ്വദേശിയായ ശില്പയെ ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ മോതിരം മോഷ്ടിച്ച കേസിൽ ഈ മാസം ഏഴിന് നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വർണം പണയം വെച്ചതിന് പള്ളിച്ചൽ പൊലീസ് ജൂൺ 17നാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്.ജയിലിനു പിറകിൽ മാലിന്യം ഇടുന്ന സ്ഥലം വഴിയായിരുന്നു രണ്ടുപേരും രക്ഷപ്പെട്ടത്.സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു വനിത തടവുകാർ ജയിൽ ചാടുന്നത്.ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Also read: തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽചാടി

Also read: വനിതാ ജയിലിലെ തടവുകാരികൾ രക്ഷപ്പെട്ടത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ