LiveTV

Live

Kerala

കേരളത്തിലേക്ക് കുട്ടിക്കടത്ത്; തൃശൂരില്‍ ഇടനിലക്കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയായെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കിയാണ് കുട്ടികളെ എത്തിച്ചത്.

കേരളത്തിലേക്ക് കുട്ടിക്കടത്ത്; തൃശൂരില്‍ ഇടനിലക്കാരന്‍ പിടിയില്‍

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ജോലിക്കെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ തൃശൂരില്‍ പിടിയില്‍. ഇയാള്‍ കൊണ്ടു വന്ന ഒമ്പത് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയായെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കിയാണ് കുട്ടികളെ എത്തിച്ചത്.

ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്. പത്ത് മുതല്‍ 15 വരെയാണ് പെണ്‍കുട്ടികളുടെ പ്രായം. കോട്ടയത്തേയും തൃശൂര്‍ മാപ്രാണത്തേയും കോണ്‍വന്റുകളിലെ ജോലിക്കാണ് ഈ കുട്ടികളെ എത്തിച്ചത്. കുട്ടിക്കടത്തിന് ഇടനിലക്കാരനായ നാഗേന്ദ്ര എന്ന ഒഡിഷ സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കുട്ടികളെ കൂട്ടാനെത്തിയ മാപ്രാണം കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആധാര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ച് കുട്ടികളുടെ കൈവശം നല്‍കിയിട്ടുണ്ട്.

വിശാഖപട്ടണം കൊല്ലം പ്രതിവാര എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കേരളത്തിലേക്ക് കുട്ടികളെ ബാലവേലക്കായി എത്തിക്കുന്ന സംഘങ്ങള്‍ സജീവമാണെതിന്റെ തെളിവായി മാറുകയാണ് ഈ സംഭവം.