LiveTV

Live

Kerala

ഭൂരഹിതരെ വഞ്ചിച്ച് കുത്തകകള്‍ക്ക് ഭൂമി തീറെഴുതരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

സമഗ്ര ഭൂപരിഷ്കരണത്തിന് നിയമം നിര്‍മിക്കണം, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം, ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള തീരുമാനം പിന്‍വലിക്കണം..

 ഭൂരഹിതരെ വഞ്ചിച്ച് കുത്തകകള്‍ക്ക് ഭൂമി തീറെഴുതരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഭൂരഹിതരെ വഞ്ചിച്ച് കുത്തകകള്‍ക്ക് ഭൂമി തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

സമഗ്ര ഭൂപരിഷ്കരണത്തിന് നിയമം നിര്‍മിക്കണം, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം, ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള തീരുമാനം പിന്‍വലിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിയമസഭാ മാര്‍ച്ച്. പ്രസ്ക്ലബിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭക്ക് സമീപം പൊലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അരിപ്പ ഭൂസമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ ഇ.സി ആയിഷ, പി.എ അബ്ദുല്‍ ഹക്കീം, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ജോസഫ് ജോണ്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.