LiveTV

Live

Kerala

തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം; സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശവുമായി ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ 

എന്നാല്‍ വിവാദമായതോടെ വൈസ് ചെയര്‍മാന്‍ പോസ്റ്റ് പിന്‍വലിച്ചു

തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം; സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശവുമായി ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ 

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുളള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധവും ശക്തമാക്കുകയാണ്. അതിനിടെ സി.പി.എമ്മിനെ പരോക്ഷമായി വിമർശിച്ചു ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു രംഗത്തെത്തി. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വിവാദമായതോടെ വൈസ്ചെയര്‍മാന്‍ പോസ്റ്റ് പിന്‍വലിച്ചു.

തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം; സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശവുമായി ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ 

തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനായാലും .... എന്ന വാക്കുകൾ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കിയാണ് ഷാജു പ്രതികരിച്ചത്. ആന്തൂര്‍ വിഷയത്തില്‍ ഇതാദ്യമായിട്ടാണ് വൈസ് ചെയര്‍മാന്‍ പ്രതികരിക്കുന്നത്.

Also read: ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

Also read: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല