LiveTV

Live

Kerala

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിന് ദേശീയ അംഗീകാരം

ഹൈഡ്രജന്‍ സംഭരണ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ് ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ഊര്‍ജ്ജ സംരംഭ പദ്ധതി

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിന് ദേശീയ അംഗീകാരം

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിന് ദേശീയ അംഗീകാരം. ഇതോടെ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ഊര്‍ജ്ജ സംരംഭ പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുകയാണ് ഈ കോളേജ്. തിരുവനന്തപുരം പാപ്പനംകോടാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

എന്‍എഫ്റ്റിഡിസി ഡയറക്ടര്‍ ഡോ ബാലസുബ്രഹ്മണ്യനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി ജി മോഹന്‍ സഹ ഗവേഷകനാണ്. കോളേജിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി അംഗീകാരത്തെ കാണുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ പ്രഭാകരന്‍ നായര്‍ പറഞ്ഞു.

ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിങ്ങ് കോളേജിന് ദേശീയ അംഗീകാരം

ഹൈഡ്രജന്‍ സംഭരണ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ് ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ഊര്‍ജ്ജ സംരംഭ പദ്ധതി. ഇതില്‍ ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള ശീതീകരണ ഉപകരണങ്ങളുടെ പഠനത്തിനാണ് കേളേജ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വര്‍, നോണ്‍ ഫെറസ് ടെക്നോളജി ഡെവലപ് മെന്‍റ് സെന്‍റര്‍ ഹൈദരാബാദ് എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റ് സ്ഥാപനങ്ങള്‍.