LiveTV

Live

Kerala

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അനുകൂല പാനലിന് വന്‍ജയം

പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജുവടക്കം പരാജയപ്പെട്ടു.

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അനുകൂല പാനലിന് വന്‍ജയം

പൊലീസ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് കൂട്ട തോൽവി. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജുവടക്കം പരാജയപ്പെട്ടു. വിമതർ നിലനിൽക്കെ യു.ഡി.എഫ് അനുകൂലികള്‍ നേടിയ വിജയം പൊലീസ് അസോസിയേഷനെ ഞെട്ടിച്ചു.

ഭരണം നിലനിൽക്കെയാണ് എൽ.ഡി.എഫിന്റെ പാനൽ കൂട്ടത്തോടെ തോറ്റത്. 4227 വോട്ട് പോൾ ചെയ്തപ്പോൾ കാര്യമായ വോട്ടുവിഹിതം കോൺഗ്രസ് അനുകൂല പാനൽ നേടി. സസ്പെൻഷനിലുള്ള ജി.ആർ അജിത്തും രഞ്ജിത്തും ജയിച്ചത് കനത്ത തിരിച്ചടിയാണ് ഭരണാനുകൂല സംഘടനയ്ക്ക് നൽകിയത്. മറുപക്ഷത്ത് തോൽവി ഏറ്റുവാങ്ങിയതിൽ പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു വരെയുണ്ട്.

വലിയ വിവാദത്തിനിടെയായിരുന്നു പൊലീസ്‌ സ്റ്റാഫ് സഹകരണസംഘം തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അതിപ്രസരത്തെ തുടർന്നു രണ്ട് തവണ അതിരൂക്ഷമായി ഹൈകോടതി പൊലീസിനെ വിമർശിച്ചിരുന്നു. അധികാരത്തിലിരിക്കെ പൊലീസ് സഹകരണ സംഘത്തിന്‍റെ ഭരണം തിരിച്ചു പിടിക്കാനാകാതെ പോയത് അസോസിയേഷനിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കും.