LiveTV

Live

Kerala

മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരക നിർമാണം അനധികൃതമെന്ന് പരാതി

ക്യാമ്പസിനുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.

മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരക നിർമാണം അനധികൃതമെന്ന് പരാതി

എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനായി അനധികൃത സ്മാരക നിർമാണം. വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുത്ത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ ക്യാമ്പസിനുള്ളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു.

രണ്ടാഴ്ച മുൻപാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും എസ്‌.എഫ്.ഐ നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണെന്ന് ഇതര വിദ്യാർത്ഥി സംഘടനകൾ പറയുന്നു. പരാതി അറിയിക്കുകയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് എസ്.എഫ്.ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. അതേ സമയം ക്യാമ്പസിനുള്ളിൽ നടക്കുന്ന നിർമ്മാണത്തിന് കോളജിന്റെ ഭാഗത്ത് നിന്നും അനുമതി നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പൽ വ്യക്തമാക്കിയത്.

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രതികരണം തേടിയെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാൻ എസ്‌.എഫ്.ഐ നേതാക്കൾ തയ്യാറായിട്ടില്ല.