LiveTV

Live

Kerala

മലയാളം സര്‍വ്വകലാശാല സ്ഥലമേറ്റെടുപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ഇത് സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

മലയാളം സര്‍വ്വകലാശാല സ്ഥലമേറ്റെടുപ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മലയാളം സർവകലാശാലാ സ്ഥലമേറ്റെടുപ്പ് അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. ഭരണപക്ഷ എം.എല്‍.എയുടെ സഹോദരന് ഇടപാടില്‍ പങ്കുണ്ടെന്ന് സി മമ്മൂട്ടി നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍ യു.ഡി.എഫ് കാലത്ത് അബ്ദുറബ്ബ് എടുത്ത തീരുമാനങ്ങളുടെ തുടര്‍ച്ച മാത്രമേ ചെയ്തിട്ടുള്ളുവെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്‍റെ മറുപടി.

അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം വിഷയത്തിന് ഇല്ലെന്ന് സ്പീക്കർ സ്പീക്കര്‍ അത് നിരസിച്ചു. എന്നാൽ ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസമാണെന്നും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. തുടര്‍ന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ അഴിമതി ആരോപണം പ്രതിപക്ഷം എഴുതി നല്‍കി ഉന്നയിച്ചു.

എന്നാല്‍ പ്രതിപക്ഷ ആരോപങ്ങള്‍ തള്ളിയ മന്ത്രി എല്ലാം ചെയ്തത് യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്താണെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് ജുഡീഷ്യല്‍ അന്വേഷണ ആവശ്യത്തില്‍ ഉറച്ച് നിന്നു. ചതുപ്പ് നിലം കഴിഞ്ഞാല്‍ 1.46 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ നിര്‍മ്മാണം നടത്താന്‍ കഴിയുവെന്നും വിലനിര്‍ണ്ണയ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ആ സമയത്ത് അവിടെ ഭൂമി ഉണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.