LiveTV

Live

Kerala

ആന്തൂര്‍; അനുമതി വൈകുന്നതിനെതിരെ നിവേദനം ലഭിച്ചിരുന്നുവെന്ന് ജലീല്‍ 

ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ജലീല്‍ പറഞ്ഞു  

 ആന്തൂര്‍; അനുമതി വൈകുന്നതിനെതിരെ നിവേദനം ലഭിച്ചിരുന്നുവെന്ന് ജലീല്‍ 

ആന്തൂരിൽ വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എൽ.എ കത്ത് നൽകിയത് സ്ഥിരീകരിച്ച് മന്ത്രി കെ.ടി ജലീൽ. ഉദ്യോഗസ്ഥ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു കത്തെന്നും എം.വി ഗോവിന്ദൻ തന്റെ പേഴ്സണൽ സ്റ്റാഫിനെ വിളിച്ചതായി അറിയില്ലെന്നും ജലീൽ പറഞ്ഞു. എം.വി ഗോവിന്ദൻ ഇടപെട്ടത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

ആന്തൂരിൽ വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് അന്ന് തദ്ദേശമന്ത്രിയായിരുന്ന കെ ടി ജലീലിന് താൻ നിവേദനം നൽകിയിരുന്നെന്നും അതിന് പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിയുടെ പി.എസിനെ വിളിച്ചത് എന്തിനാണെന്നും ജെയിംസ് മാത്യു എം.എൽ.എ സി.പി.എം സംസ്ഥാന സമിതിയിൽ ചോദിച്ചിരുന്നു. ജെയിംസ് മാത്യുവിന്റെ നിവേദനം കിട്ടിയിരുന്നെന്ന് മന്ത്രി കെ.ടി ജലീൽ സമ്മതിച്ചു. തുടർ നടപടിക്കായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയ ജലീൽ പിന്നീട് താൻ വകുപ്പ് മാറിയത് കൊണ്ട് അതിന്റെ തുടർ നടപടികൾ അന്വേഷിച്ചില്ലെന്നും വ്യക്തമാക്കി.

കണ്ണൂരിലെ സി.പി.എം വിഭാഗീയതയുടെ ഇരയാണ് സാജനെന്നും നഗരസഭ അധ്യക്ഷയെ രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തത് സി.പി.എം വിഭാഗീയതയുടെ ഭാഗമായിട്ടാണെന്ന ആരോപണം കൂടുതൽ ശരി വെയ്ക്കുന്നതാണ് പുറത്ത് വരുന്ന കാര്യങ്ങൾ.