LiveTV

Live

Kerala

അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം; അധിക സർവീസുമായി കേരളവും കർണാടകയും

വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് അധികമായി 20 സർവീസ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.

 അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം; അധിക സർവീസുമായി കേരളവും കർണാടകയും

അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടരുന്നു. കേരള ആർ.ടി.സിയും കർണാടകയും അധിക സർവീസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് അധികമായി 20 സർവീസ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.

സമരം തുടരുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകളുമായി ഇനി ചർച്ച വേണ്ടെന്നാണ് സർക്കാർ തീരുമാനം. കേരളവും കർണാടവും അധിക സർവീസുകൾ ആരംഭിച്ചു. കെ.എസ്.ആർ.ടി.സി 48 സർവീസുകൾക്ക് പുറമെ 16 സർവീസുകൾ കൂടി നടത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിനുസരിച്ച് കൂടുതൽ സർവീസ് നടത്താനാണ് സർക്കാർ നിർദ്ദേശം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്താൻ കർണാടകത്തോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. ഇപ്പോൾ 9 സ്പെഷ്യൽ സർവീസുകൾ കർണാടകം തുടങ്ങി. തിരുവനന്തപുരം,കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അവധി ദിവസം കൂടുതൽ സർവീസ് ഉണ്ടാകും.

Also read: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് സമരം തുടങ്ങി; കൂടുതല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി

Also read: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും