LiveTV

Live

Kerala

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണത്തിൽ വലിയ പാളിച്ചകൾ ഉണ്ടെന്ന് ഹൈക്കോടതി

കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു.  

 സ്വർണ്ണക്കടത്ത് കേസ്: അന്വേഷണത്തിൽ വലിയ പാളിച്ചകൾ ഉണ്ടെന്ന് ഹൈക്കോടതി

നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസില്‍ അന്വേഷണത്തിൽ വലിയ പാളിച്ചകൾ ഉണ്ടെന്ന് ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. അഫ്സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡി.ആർ.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.