LiveTV

Live

Kerala

ആലഞ്ചേരിക്ക് വീണ്ടും അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല

ബിഷപ്പ് ജേക്കബ് മനത്തോടത്ത് പദവി ഒഴിഞ്ഞു

ആലഞ്ചേരിക്ക് വീണ്ടും അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം - അങ്കമാലി അതിരൂപയുടെ ഭരണ ചുമതലകള്‍ വത്തിക്കാന്‍ തിരിച്ചുനല്‍കി. ഭൂമി വിവാദത്തെ തുടര്‍ന്നുള്ള സ്വതന്ത്ര സമിതിയുടെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കര്‍ദ്ദിനാളിനാളിന് അനുകൂലമായ നടപടി. ഉത്തരവ് ലഭിച്ചതോടെ ഇന്ന് രാവിലെ സഭാ ആസ്ഥാനത്തെത്തി ജോര്‍ജ് ആലഞ്ചേരി ചുമതല ഏറ്റെടുത്തു.

ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുമതലകള്‍ തിരിച്ച് നല്‍കികൊണ്ട് ഇന്നലെയാണ് വത്തിക്കാനില്‍ നിന്ന് ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തേടത്തിനും ഉത്തരവ് സംബന്ധിച്ച് അറിയിപ്പു ലഭിത്തോടെ അദ്ദേഹം സ്വന്തം രൂപതയിലേക്ക് തിരികെ മടങ്ങുകയും മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ ആസ്ഥാനാത്തെത്തി ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഭൂമി വിവാദത്തെ തുടര്‍ന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തിലത്തിലാണ് വത്തിക്കാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് ചുമതലകള്‍ നല്‍കി ആലഞ്ചേരിയെ തല്‍സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. ഇതിന് പിന്നാലെ വിവാദങ്ങള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനത്തേടത്തിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര സമിതിയുടെ അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

അ‍ഡ്മിനിസ്ട്രേറ്റര്‍ പദവിയിലടക്കം തിരികെ എത്തുന്നതോടെ ആലഞ്ചേരി പൂര്‍ണ ചുമതലകളുള്ള മെത്രാപ്പൊലീത്തയായി മാറും. എന്നാല്‍ ഭൂമി വിവാദത്തിലും വ്യാജരേഖാ വിവാദത്തിലും അദ്ദേഹത്തിനെതിരെ നിലപാടു കടുപ്പിച്ച വിമത പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.