LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറിയുടെ മൊഴിയെടുത്തു

സാജനോട് ശത്രുത മനോഭാവത്തോടെ പെരുമാറിയിട്ടില്ലന്നും ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതകളുണ്ടായിരുന്നതായും സെക്രട്ടറി എം.കെ ഗിരീഷ്

 പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറിയുടെ മൊഴിയെടുത്തു

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് സസ്‌പെന്‍ഷനിലുളള നഗരസഭ സെക്രട്ടറി അടക്കമുളളവരുടെ മൊഴിയെടുത്തു. സാജനോട് ശത്രുത മനോഭാവത്തോടെ പെരുമാറിയിട്ടില്ലന്നും ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതകളുണ്ടായിരുന്നതായും സെക്രട്ടറി എം.കെ ഗിരീഷ്. സെക്രട്ടറിക്കെതിരെ നിലവില്‍ കേസ് എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചു.

സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷനിലുളള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, അസി.എഞ്ചിനീയര്‍ കെ കലേഷ് എന്നിവരുടെ മൊഴി ഇന്ന് വളപട്ടണം സി.ഐ എം കൃഷ്ണന്‍ രേഖപ്പെടുത്തിയത്. സാജനോട് ശത്രുതാ മനോഭാവത്തോടെ പെരുമാറിയിട്ടില്ലന്നും നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സ്വപ്നങ്ങള്‍ ബാക്കിവെച്ചുപോയ പ്രവാസി
Also Read

സ്വപ്നങ്ങള്‍ ബാക്കിവെച്ചുപോയ പ്രവാസി

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി ജയരാജന്‍
Also Read

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി ജയരാജന്‍

ഇതിനിടെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സെക്രട്ടറി അടക്കം ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസ് ഹൈക്കോടതിയെ അറിയിച്ചു. സെക്രട്ടറി ഗിരീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റി. അതിനിടെ സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് മഹിള കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് നഗരസഭ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.