LiveTV

Live

Kerala

സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് ഈ മാസം തന്നെ അനുമതി നൽകുമെന്ന് എ.സി മൊയ്തീന്‍

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കക്ഷി നേതാക്കള്‍ക്കാണ് മന്ത്രി ഉറപ്പ് നൽകിയത്

 സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് ഈ മാസം തന്നെ അനുമതി നൽകുമെന്ന് എ.സി മൊയ്തീന്‍

ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററിന് ഈ മാസം തന്നെ അനുമതി നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ .പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് കക്ഷി നേതാക്കള്‍ക്കാണ് മന്ത്രി ഉറപ്പ് നൽകിയത് .ആന്തൂര്‍ നഗരസഭയുടെ കീഴിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിന് ഉടമസ്ഥാവകാശവും കെട്ടിട നമ്പരും ഉടനടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിക്ക് നിവേദനവും നൽകി.