LiveTV

Live

Kerala

കൊച്ചിയിലെ രാജീവ് ആവാസ് യോജന പദ്ധതി എങ്ങുമെത്താതെ മുടങ്ങി

പശ്ചിമ കൊച്ചിയിലെ ചേരി നിർമ്മാർജനത്തിന്റെ ഭാഗമായി ഭവനരഹിതർക്കായി ആവിഷ്കരിച്ചിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയാണിത്.

കൊച്ചിയിലെ രാജീവ് ആവാസ് യോജന പദ്ധതി എങ്ങുമെത്താതെ മുടങ്ങി

കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിലെ സ്വന്തമായി വീടില്ലാത്ത 398 ‌കുടുംബങ്ങൾക്കായി ആരംഭിച്ച രാജീവ് ആവാസ് യോജന പദ്ധതി എങ്ങുമെത്താതെ മുടങ്ങികിടക്കുന്നു. പശ്ചിമ കൊച്ചിയിലെ ചേരി നിർമ്മാർജനത്തിന്റെ ഭാഗമായി ഭവനരഹിതർക്കായി ആവിഷ്കരിച്ചിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ചേരി പുനരധിവാസ പദ്ധതിയാണിത്. പദ്ധതിയുടെ എസ്റ്റിമെറ്റ് തയ്യാറാക്കുന്നതിലുണ്ടായ പിഴവ് മൂലമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എന്നാണ് അധികൃതര്‍ പറയുന്ന ന്യായീകരണം.

2 നിലകളുള്ള 2 ടവറുകളിലായി 398 ഭവനരഹിത കുടുംബങ്ങൾക്ക് വീട് ലഭിക്കുന്ന പദ്ധതി എങ്ങുമെത്താതെ മുടങ്ങികിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മട്ടാഞ്ചേരിയിലെ തുരുത്തി, കല്‍വത്തി, കോഞ്ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവരുടെ പട്ടിക തയ്യാറാക്കുകയും ലഭിക്കുന്ന ഫ്ലാറ്റിന്റെ നമ്പര്‍ വരെ കോര്‍പ്പറേഷന്‍ അധികാരികള്‍ നല്‍കുകയും ചെയ്തു. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, കൊച്ചി കോര്‍പ്പറേഷന്‍, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരുടെ ഫണ്ടുകൾ ഉൽപ്പെടുത്തിയാണ് ആര്‍.എ.വൈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

2014ല്‍ ആരംഭിക്കേണ്ട പദ്ധതി നിര്‍മ്മാണം തുടങ്ങിയത് തന്നെ 2017ലാണ്. 2016ല്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സണ്‍റൈസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത്. ഇപ്പോള്‍ സംഘടന വീണ്ടും ഹൈക്കോടയിയെ സമീപിച്ചിരിക്കുകയാണ്.