LiveTV

Live

Kerala

ഫിസിക്കല്‍ സയന്‍സ് അധ്യാപകരാകാന്‍ ഫിസിക്സും കെമിസ്ട്രിയും പഠിക്കണമെന്ന ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍

ഉപവിഷയം മാറി പഠിച്ചവരെ അധ്യാപകരായി പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഫിസിക്കല്‍ സയന്‍സ് അധ്യാപകരാകാന്‍ ഫിസിക്സും കെമിസ്ട്രിയും പഠിക്കണമെന്ന ഉത്തരവിനെതിരെ വിദ്യാര്‍ഥികള്‍

ഫിസിക്കല്‍ സയന്‍സ് ഹൈസ്കൂള്‍ അധ്യാപകരാകാന്‍ ബിരുദത്തിന് ഫിസിക്സും കെമിസ്ട്രിയും ഒരുമിച്ചു പഠിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. ഉപവിഷയം മാറി പഠിച്ചവരെ അധ്യാപകരായി പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഹൈസ്കൂളില്‍ ഫിസിക്സ്, കെമിസ്ട്രി അധ്യാപകരാകാന്‍ ഫിസിക്സോ കെമിസ്ട്രിയോ മെയിന്‍ വിഷയമായി പഠിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ സബ് വിഷയവും ഇതിലൊന്നും പഠിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഫിസിക്സ് മെയിന്‍ ഉള്ളവര്‍ കെമിസ്ട്രി സബായി പഠിക്കണം. കെമിസ്ട്രി മെയിനുള്ളവര്‍ ഫിസിക്സും പഠിക്കണം. കമ്പ്യൂട്ടര്‍ ആപ്ലികേഷന്‍, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഫുഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങള്‍ സബായി പഠിച്ചവര്‍ക്ക് ഹൈസ്കൂള്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകരാവാന്‍ കഴിയില്ല.

സംസ്ഥാനത്തെ 59 സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഫിസിക്സിന് കെമിസ്ട്രിയും കെമിസ്ട്രിക്ക് ഫിസിക്സുമല്ലാതെ സബ് പഠിപ്പിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികളെല്ലാം പ്രതിസന്ധിയിലാകും. പല സ്വാശ്രയ കോളജുകളിലും ന്യൂജനറേഷന്‍ കോഴ്സുകളാണ് സബായി പഠിപ്പിക്കുന്നത്. ആര്‍ട്സ് വിഷയങ്ങള്‍ക്ക് ഏതെങ്കിലും മെയിനെടുത്താല്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കാനാകും. സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.