LiveTV

Live

Kerala

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മുബൈ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുംബൈ പൊലീസാണ് ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

കേസിൽ പ്രതിയായതോടെ ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചു വരികയാണ്. ബിനോയ് നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ പരിഗണിക്കും. ഈ സാഹചര്യത്തിലാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പൊലീസിന് സൂചന ലഭിച്ചതോടെയാണ് ഈ നീക്കം.

ബിനോയ് എവിടെയെന്ന കാര്യത്തിൽ ഒരു സൂചനയും ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ജാമ്യം കിട്ടിയാൽ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് അന്വഷണ സംഘത്തെ അറിയിച്ചതായ് സൂചനയുണ്ട് .കഴിഞ്ഞ ആഴ്ചയാണ് മുംബൈയിൽ താമസിക്കുന്ന യുവതി ബിനോയ് കോടിയേരിക്ക് എതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പരാതി നൽകിയത്. മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

Also read: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും