LiveTV

Live

Kerala

‘തിരുവാതിരയില്‍ തിരിമുറിയാതെ’ നടീല്‍ വസ്തുക്കളുടെ കൈമാറ്റവുമായി കേരളാ ജൈവകര്‍ഷക സമിതി

ജൈവകര്‍ഷക സമിതിയിലെ അംഗങ്ങളായ കര്‍ഷകരാണ് പൊതുജനങ്ങള്‍ക്കടക്കം നടീല്‍ വസ്തുക്കള്‍ കൈമാറുക.

‘തിരുവാതിരയില്‍ തിരിമുറിയാതെ’ നടീല്‍ വസ്തുക്കളുടെ കൈമാറ്റവുമായി കേരളാ ജൈവകര്‍ഷക സമിതി

കര്‍ഷകര്‍ അവരുടെ കൈയിലുള്ള പലവിധ നടീല്‍ വസ്തുക്കള്‍ പൊതുജനങ്ങള്‍ക്കടക്കം കൈമാറുന്ന പരിപാടിയുമായി കേരളാ ജൈവകര്‍ഷക സമിതി. എല്ലാ നടീല്‍ വസ്തുക്കളും നടാന്‍ പറ്റിയ തിരുവാതിര ഞാറ്റുവേലക്കാലത്ത് 'തിരുവാതിരയില്‍ തിരിമുറിയാതെ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൈവകര്‍ഷക സമിതിയിലെ അംഗങ്ങളായ കര്‍ഷകരാണ് നടീല്‍ വസ്തുക്കള്‍ കൈമാറുക.

മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും കാത്തിരം, ഇലഞ്ഞി എന്നിങ്ങനെ അന്യം നിന്നു പോകുന്ന നിരവധി നാട്ടുമരങ്ങളും വാഴ, കുരുമുളക് എന്നിവയും നടാന്‍ തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും നല്ല കാലം. കേരളത്തിന്റെ ശരിയായ പരിസ്ഥിതി ദിനങ്ങളാണ് തിരുവാതിര ഞാറ്റുവേലയുടെ രണ്ടാഴ്ചക്കാലം.

ഞാറ്റുവേലകളുടെ പ്രാധാന്യം ജനങ്ങളിലെത്തിച്ച് നമ്മുടെ കാര്‍ഷിക സമൃദ്ധിയെ തിരിച്ചുപിടിക്കുന്നതിനും കൂടിയാണ് ഈ പരിപാടി നടത്തുന്നത്. ജൂണ്‍ 22 മുതല്‍ ജൂലൈ 5 വരെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് 'തിരുവാതിരയില്‍ തിരിമുറിയാതെ' നടത്തുന്നത്. മലപ്പുറം ജില്ലയില്‍ നാലു താലൂക്കുകളില്‍ - തിരൂര്‍ -ജൂണ്‍ 28, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി-ജൂണ്‍ 30, പൊന്നാനി-ജൂലായ് 1 എന്നിങ്ങനെയാണ് നടീല്‍ വസ്തുക്കളുടെ കൈമാറ്റ വേല നടത്തുന്നത്. ഗുണമേന്മയുള്ള ഫലവൃക്ഷങ്ങള്‍, നാട്ടുമരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ജൈവകര്‍ഷകരില്‍ നിന്ന് വാങ്ങാന്‍ സൗകര്യമുണ്ടെന്നും കേരള ജൈവ കര്‍ഷക സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.