LiveTV

Live

Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്കറിന്റെ മരണത്തില്‍ പ്രകാശ് തമ്പിക്കോ വിഷ്ണു സോമസുന്ദരത്തിനോ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. ഇവര്‍ക്കെതിരെ തെളിവുകളില്ലെന്നു ഹൈകോടതിയെ ക്രൈംബ്രാഞ്ച് അറിയിക്കും. വിഷ്ണു സോമസുന്ദരത്തെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശ് തമ്പിയും വിഷ്ണുവും സമര്‍പ്പിച്ച ജാമ്യാപേക്ഷക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കേസ് നടക്കുന്നുവെന്ന വാദമാണ് റവന്യൂ ഇന്റലിജന്‍സ് ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട്

രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈകോടതി ആവശ്യപ്പട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ പ്രകാശ് തമ്പിക്കെതിരെയോ വിഷ്ണുവിന് എതിരെയോ ബാലഭാസ്കാറിന്റെ കേസില്‍ തെളിവൊന്നും കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് വ്യകതമാക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിക്കും. അതേസമയം വിഷ്ണു സോമസുന്ദരത്തെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതകളൊന്നും ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള നിഗനമം. എങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടായിരിക്കും ക്രൈംബ്രാഞ്ച് അന്തിമമായി കോടതിയില്‍ സമര്‍പ്പിക്കുക.