LiveTV

Live

Kerala

സി.പി.എം വിലക്കിനെ തുടര്‍ന്ന് നിര്‍മാണം തടസപ്പെട്ട സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി പ്രവാസി കോടതിയില്‍

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കാനായി പൊലീസ് സംരക്ഷണം വേണമെന്നാണ് പ്രവാസിയായ റെജി ഭാസ്കറിന്റെ ആവശ്യം. 

സി.പി.എം വിലക്കിനെ തുടര്‍ന്ന് നിര്‍മാണം തടസപ്പെട്ട സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി പ്രവാസി കോടതിയില്‍

സി.പി.എം വിലക്കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി നിര്‍മാണം തടസപ്പെട്ട സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി തേടി പ്രവാസി കോടതിയില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കാനായി പൊലീസ് സംരക്ഷണം വേണമെന്നാണ് പ്രവാസിയായ റെജി ഭാസ്കറിന്റെ ആവശ്യം. കോഴിക്കോട് തണ്ണീര്‍പന്തലില്‍ ഡി.വൈ.എഫ്.ഐ കൊടി നാട്ടി നിര്‍മാണം തടഞ്ഞ സര്‍വീസ് സ്റ്റേഷന്‍ നിലവില്‍ കാട് കയറിയ നിലയിലാണ്. കുവൈത്തിലെ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്പയെടുത്തായിരുന്നു റെജി സര്‍വീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

ഒരു വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ കൊടി നാട്ടി നിര്‍മാണം തടഞ്ഞ സര്‍വീസ് സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥായാണിത്. കോര്‍പറേഷന്‍,ടൌണ്‍ പ്ലാനിങ് വിഭാഗം,മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങി എല്ലാ വിധ അനുമതിയും റെജിയ്ക്ക് ലഭിച്ചിരുന്നുപക്ഷേ സ്വന്തം പാര്‍ട്ടിക്കാരില്‍ ചിലര്‍ക്ക് ഇതൊന്നും അംഗീകരിക്കില്ല. പുഴ മലിനമാകുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് നിര്‍മാണം തടഞ്ഞു. കൊടി നാട്ടി. നിര്‍മാണത്തിലിരുന്ന സ്ഥാപനം അക്രമിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് സ്ഥലം കയ്യേറിയെന്ന വ്യാജ പരാതി കൂടി ഉന്നയിച്ച് കൈവശാവകാശ രേഖ ലഭിക്കുന്നത് വൈകിച്ചതായി പ്രവാസി ആരോപിക്കുന്നു . എല്ലാം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പ്രദേശിക നേതാക്കളും അവര്‍ പിന്നീട് രൂപം നല്‍കിയ സമര സമിതിയും അയഞ്ഞില്ല. വിഷയം ലോക കേരള സഭയിലടക്കം ഉന്നയിക്കാന്‍ ചില പ്രവാസി കൂട്ടായ്മകള്‍ നീക്കം തുടങ്ങിയിട്ടു.