LiveTV

Live

Kerala

കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചു

മെഡിക്കല്‍ കോളജ് ലാബിലെ റിപ്പോര്‍ട്ട് വരുന്നത് വരെ ഡോക്ടര്‍മാര്‍ക്ക് കാത്തിരിക്കാമായിരുന്നു

കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഡോ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ജോയിന്റ് ഡി.എം.ഇക്ക് കൈമാറി.

മെഡിക്കല്‍ കോളജ് ലാബിലെ റിപ്പോര്‍ട്ട് വരുന്നത് വരെ ഡോക്ടര്‍മാര്‍ക്ക് കാത്തിരിക്കാമായിരുന്നുവെന്നും സ്വകാര്യ ലാബിനും വീഴ്ച്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.