LiveTV

Live

Kerala

തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽചാടി

മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ, ശിൽപ എന്നിവരെയാണ്‌ അട്ടക്കുളങ്ങര സബ് ജയിലിൽ നിന്നും കാണാതായത്.

തിരുവനന്തപുരത്ത് രണ്ട് വനിതാ തടവുകാർ ജയിൽചാടി

തിരുവനന്തപുരത്ത് ജയിൽ ചാടി രക്ഷപ്പെട്ട രണ്ട് വനിതാ തടവുകാരെ ഇനിയും കണ്ടെത്താനായില്ല .ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി .മതിൽ ചാടി ഇവർ രക്ഷപെടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സന്ധ്യ, ശിൽപ്പാ എന്നീ പ്രതികളാണ് ഇന്നലെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് നാല് മണിക്ക് തടവുകാരെ ലോക്കപ്പ് ചെയ്യുമ്പോഴാണ് രണ്ടു പേരുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് വർക്കല സ്വദേശിനി സന്ധ്യയും പാങ്ങോട് സ്വദേശിനി ശിൽപ്പയും രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവം അറിഞ്ഞയുടൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തി പരിശോധന നടത്തി.സന്ധ്യയും ശിൽപയും മതിൽ ചാടി രക്ഷപെട്ടുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികൾ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.സന്ധ്യ മോഷണക്കേസിലെ പ്രതിയും ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.