LiveTV

Live

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി 

അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൊബൈലുമായി പിടിയിലായ മൂന്നു പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.