LiveTV

Live

Kerala

കെട്ടിടത്തിന് അനുമതിയില്ല; പാലക്കാട് ഉമ്മനഴിയില്‍ അബ്ദുല്‍ റസാഖും കുടുംബവും സമരത്തിന്  

മന്ത്രിക്കും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും അടക്കം പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അബുല്‍ റസാഖ് പറയുന്നു. 

കെട്ടിടത്തിന് അനുമതിയില്ല; പാലക്കാട് ഉമ്മനഴിയില്‍ അബ്ദുല്‍ റസാഖും കുടുംബവും സമരത്തിന്  

ഭിന്നശേഷിക്കാരായ മക്കളെ നോക്കാന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ആള്‍ പഞ്ചായത്ത് അധികൃതരുടെ പിടിവാശിമൂലം പ്രയാസപെടുന്നു. പാലക്കാട് ജില്ലയിലെ കടന്പഴിപ്പുറം പഞ്ചായത്തിലെ ഉമ്മനഴിയില്‍ നിര്‍മ്മിച്ച വ്യാപാര സ്ഥാപനങ്ങളടങ്ങിയ കെട്ടിടത്തിന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ല. ഉമ്മനഴി സ്വദേശി അബ്ദുല്‍ റസാഖാണ് കെട്ടിടത്തിന് അനുമതി ലഭിക്കാനായി നാല് വര്‍ഷമായി ഓടിനടക്കുന്നത്.

2015ല്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് ബില്‍ഡിങ് പെര്‍മിറ്റിനായി അപേക്ഷ നല്‍കിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞാണ് മറുപടി ലഭിക്കുന്നത്. കെട്ടിടത്തിന് പരിസരത്തുള്ള വഴിയില്‍ നിന്നും ഒരു മീറ്റര്‍ മാത്രമെ അകലംഉള്ളു എന്നാണ് മറുപടി. എന്നാല്‍ ക്രമവല്‍കരിക്കാന്‍ എന്തുചെയ്യണമെന്ന് മാത്രം പറഞ്ഞില്ല. മന്ത്രിക്കും,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും അടക്കം പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അബുല്‍ റസാഖ് പറയുന്നു. ആദ്യം പറഞ്ഞ കാരണമല്ല പിന്നീട് പറഞ്ഞത്.

അടിയന്തരവസ്ഥാ കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുല്‍ റസാഖ് ജയിലില്‍ കിടന്നിട്ടുണ്ട്.സി.പി.എം പ്രവര്‍ത്തകനായിട്ടും സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍നിന്നും ഇദ്ദേഹത്തിന് നീതി ലഭിച്ചില്ല.പ്രാദേശിക നേതാക്കളുടെ ഗ്രൂപ്പിസവും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. മൂന്ന് മക്കള്‍ക്കും ഓട്ടിസമായതിനാല്‍ അബ്ദുല്‍ റാസാഖിനും,ഭാര്യ നൂര്‍ജഹാനും ജോലിക്ക് പോകാന്‍ കഴിയുന്നില്ല.നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ പിഴയടക്കാന്‍ തയ്യാറാണെന്നും റോഡ് വീതികൂട്ടുമ്പോള്‍ ചുമര്‍ പൊളിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും യാതൊരു നടപടിയുമില്ല.

ഏറ്റവും അവസാനം ലഭിച്ച ഉത്തരവ് അവ്യക്തമാണെന്നും തന്നെ കാണാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ലെന്നും അബ്ദുല്‍ റസാഖ് പറയുന്നു. ഭിന്നശേഷിക്കാരായ മക്കളുമായി സമരത്തിനൊരുങ്ങുകയാണ് അബ്ദുല്‍ റസാഖ്.