LiveTV

Live

Kerala

ചിഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനുളള സി.പി.ഐ തീരുമാനം വിവാദമാവുന്നു 

പ്രളയദുരന്തത്തിനിടെ പദവി ഏറ്റെടുക്കുന്നത് ദുർചെലവാകുമെന്ന് കാണിച്ച് സ്ഥാനം ഏറ്റെടുക്കാൻ അന്ന് സി.പി.ഐ വിസമ്മതിച്ചു. സി.പി.ഐയുടെ നിലപാടിന് മുന്നണിക്കകത്തും പുറത്തും കയ്യടി ലഭിക്കുകയും ചെയ്തു.

ചിഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനുളള സി.പി.ഐ തീരുമാനം വിവാദമാവുന്നു 

ചിഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാനുളള സി.പി.ഐ തീരുമാനം വിവാദമാവുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചീഫ് വിപ്പ് സ്ഥാനം ദുർചെലവാകുമെന്ന ആക്ഷേപമാണ് ഉയരുന്നത്. പ്രളയപശ്ചാത്തലത്തിൽ ഏറ്റെടുക്കാൻ വിസമ്മതിച്ച സ്ഥാനമാണ് ഇപ്പോൾ സി.പി.ഐ ഏറ്റെടുക്കുന്നത്.

മന്ത്രിസഭയിലേക്ക് ഇ.പി ജയരാജൻ തിരിച്ചെത്തിയപ്പോൾ സി.പി.എമ്മിന് അധികമായി ലഭിച്ച മന്ത്രിസ്ഥാനത്തിന് പകരമായിട്ടായിരുന്നു സി.പി.ഐക്ക് ചീഫ് വിപ്പ് പദവി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പ്രളയദുരന്തത്തിനിടെ പദവി ഏറ്റെടുക്കുന്നത് ദുർചെലവാകുമെന്ന് കാണിച്ച് സ്ഥാനം ഏറ്റെടുക്കാൻ അന്ന് സി.പി.ഐ വിസമ്മതിച്ചു.

സി.പി.ഐയുടെ നിലപാടിന് മുന്നണിക്കകത്തും പുറത്തും കയ്യടി ലഭിക്കുകയും ചെയ്തു. ആ തീരുമാനമാണ് ഒരുവർഷം കഴിയുമ്പോൾ പാർട്ടി തിരുത്തുന്നത്. അതേസമയം സംസ്ഥാനം പ്രളയക്കെടുതിയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയിട്ടില്ലെന്നിരിക്കെ സി.പി.ഐയുടെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്ന ആരോപണം ഉയരുകയാണ്.

മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നതെന്ന ആരോപണവും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. കേരള കോൺഗ്രസിലെ തർക്കം തീർക്കാൻ പി.സി ജോർജിനെ ചീഫ് വിപ്പാക്കിയ ഉമ്മൻചാണ്ടി സർക്കാറിന്റെ തീരുമാനത്തിനെതിരെ സി.പി.ഐ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഒരു പാർട്ടിയിലെ തർക്കം തീർക്കാൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്നായിരുന്നു അന്ന് സി.പി.ഐ ഉന്നയിച്ച ആരോപണം. അതേ ആരോപണമാണ് പാർട്ടിയെ ഇപ്പോൾ തിരിഞ്ഞുകുത്തുന്നതും.