LiveTV

Live

Kerala

ബിനോയ് വിവാദം; കോടിയേരി നേരിടുന്ന പ്രതിസന്ധി പൂര്‍ണ്ണമായും അകന്നിട്ടില്ല

മുൻകൂർ ജാമ്യഹരജി തള്ളിയാൽ ബിനോയിക്ക് പൊലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരും.

 ബിനോയ് വിവാദം; കോടിയേരി നേരിടുന്ന പ്രതിസന്ധി പൂര്‍ണ്ണമായും അകന്നിട്ടില്ല

ബിനോയ് വിവാദം പാര്‍ട്ടിക്കുള്ളില്‍ ചർച്ചയായില്ലെങ്കിലും കോടിയേരി ബാലകൃഷ്ണൻ നേരിടുന്ന പ്രതിസന്ധി പൂർണ്ണമായും അകന്നിട്ടില്ല. മുൻകൂർ ജാമ്യഹരജി തള്ളിയാൽ ബിനോയിക്ക് പൊലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരും.ഇതോടെ കോടിയേരിക്ക് മേലുള്ള രാജി സമ്മർദ്ദവും ശക്തമാകാനാണ് സാധ്യത.

മകന്‍ ചെയ്ത തെറ്റിന് അച്ഛനെ എന്തിനു പഴിക്കുന്നെന്ന പൊതു വികാരമാണ് സി.പി. എമ്മിനുള്ളിൽ ഉണ്ടായത്. കർക്കശക്കാരനായി അറിയപ്പെടുന്ന പിണറായി വിജയൻ പോലും ഇക്കാര്യത്തിൽ കോടിയേരിക്കൊപ്പം നിന്നു.പാർട്ടിയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും കോടിയേരി നേരിടുന്ന പ്രതിസന്ധി പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. ബിനോയ് നൽകിയ മുൻകൂർ ജാമ്യത്തിൽ വ്യാഴ്ചയാണ് മുംബൈ കോടതി വിധി പറയുന്നത്. ഇത് തള്ളിയാൽ ബിനോയിക്ക് മേലുള്ള കുരുക്ക് മുറുകും. വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെങ്കിലും നിരവധി തെളിവുകൾ പുറത്ത് വന്നത് കൊണ്ട് മുൻകൂർ ജാമ്യം മേൽക്കോടതിയും തള്ളിക്കളയാനാണ് സാധ്യതയെന്ന് നിയമ വിദഗ്ദരും അഭിപ്രായപ്പെടുന്നുണ്ട്.അങ്ങനെയെങ്കിൽ ബിനോയിക്ക് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരും.ഇതോടെ കോടിയേരി നേരിടുന്ന പ്രതിസന്ധി ഇരട്ടിയാവും. രാജിയാവശ്യം പ്രതിപക്ഷം ശക്തമാക്കും. എന്നാൽ രാജി ആവശ്യം കോടിയേരി തള്ളിക്കളയുന്നുണ്ട്. പാര്‍ട്ടി അനുഭാവികളെയും പൊതുജനങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതും വലിയ പ്രതിസന്ധിയാണ്.