LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ്; ചെന്നിത്തലയടക്കമുള്ളവര്‍ ചര്‍ച്ച നടത്തും

ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ തര്‍ക്കം എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമം. 

 കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ്; ചെന്നിത്തലയടക്കമുള്ളവര്‍ ചര്‍ച്ച നടത്തും

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് ഇടപെടുന്നു. ഇന്ന് ചെന്നിത്തലയടക്കമുള്ളവര്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തും. ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ തര്‍ക്കം എത്രയും വേഗം അവസാനിപ്പിക്കാനാണ് ശ്രമം. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയ്ക്കില്ലെന്ന് ഇരുവിഭാഗവും പറയുന്നത് സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും.

പ്രശ്നം പരിഹരിക്കാതെ ഇരുവിഭാഗവും കൊമ്പ് കോര്‍ക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രശ്നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്നോ നാളെയോ ഇരു വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. ഉപതെരഞ്ഞുടുപ്പ് കൂടി കണക്കിലെടുത്ത് പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആവശ്യം. ഈ ആവശ്യം ജോസ് വിഭാഗവും ജോസഫ് വിഭാഗവും അംഗീകരിക്കുന്നുണ്ടെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇരു വിഭാഗവും തയ്യാറല്ല. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. നിലവില്‍ ജോസ് കെ. മാണിയെ ഒരു വിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാകും പി.ജെ ജോസഫ് ശ്രമിക്കുക. സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകാതിരിക്കാന്‍ യു.ഡി.എഫിന് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിടുന്ന സാഹചര്യവും ഉണ്ടായേക്കാം.