LiveTV

Live

Kerala

ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

ശ്യാമളക്കെതിരെ ആത്മഹാത്യാപ്രേരണക്കുറ്റം ചുമത്തി ഉടന്‍ കേസെടുത്തേക്കില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി. കെ ശ്യാമളക്ക് അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. ശ്യാമളക്കെതിരെ ആത്മഹാത്യാപ്രേരണക്കുറ്റം ചുമത്തി ഉടന്‍ കേസെടുത്തേക്കില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

പ്രവാസി വ്യവസായി സാജന്റെ് ആത്മഹത്യക്ക് കാരണം ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ ശ്യാമളയുടെ പ്രേരണയും പീഡനവുമാണന്നാണ് ഭാര്യ ബീനയുടെ പാരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്യാമളയുടെ മൊഴിയെടുക്കാനാണ് അന്വേക്ഷണ സംഘത്തിന്റെയ തീരുമാനം.മൊഴിയെടുക്കലിന് ഹാജരാകാനാവശ്യപ്പെട്ട് ശ്യാമളക്ക് അന്വേക്ഷണ സംഘം ഇന്ന് നോട്ടീസ് നല്കിയേക്കും.എന്നാല്‍ കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തനാവില്ലന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. മാത്രവുമല്ല ആത്മഹത്യക്ക് കാരണക്കാരന്ന് ആരോപിച്ച് ആര്‍ക്കെങ്കിലുമെതിരെയുളള സാജന്റെ ആത്മഹത്യക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടില്ല. മുന്‍പ് തളിപ്പറമ്പ് ടാഗേര്‍ വിദ്യാനികേതനിലെ പ്രിന്‍സിപ്പാള്‍ കെ.പി ശശീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിംസ് മാത്യു എം.എല്‍.എക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി രജിസ്ട്രര്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈകോടതി റദ്ദ് ചെയ്തതും സാമാന സംഭവമായി പൊലീസിന് മുന്നിലുണ്ട്.ഈ സാഹചര്യത്തില്‍ ശ്യമളക്കെതിരെ തിടുക്കപ്പെട്ട് കേസ് എടുക്കണ്ടന്നാണ് പൊലീസിന്റെ തീരുമാനം.മാത്രവുമല്ല,സാജനെ ആത്മഹത്യയിലേക്ക് നയിച്ച മറ്റെന്തങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.