LiveTV

Live

Kerala

വീടിന്‍റെ പുനര്‍ നിര്‍മ്മാണം സാധ്യമാകുന്നില്ല; കളമശേരി നഗരസഭയുടെ അലംഭാവമെന്ന് ആരോപണം

എന്‍.എ.ഡിയുടെ 100 മീറ്റര്‍ പരിധിയിലുള്ള പുരയിടമായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് നഗരസഭ ഇയാളുടെ അനുമതി നിഷേധിച്ചത്

വീടിന്‍റെ പുനര്‍ നിര്‍മ്മാണം സാധ്യമാകുന്നില്ല; കളമശേരി നഗരസഭയുടെ അലംഭാവമെന്ന് ആരോപണം

തകര്‍ന്ന് വീഴാറായ വീട് പുതുക്കി പണിയാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ‌ സാധിക്കാത്തതിന്‍റെ നിരാശയിലാണ് കൊച്ചി കളമശേരി സ്വദേശി ബോസ്കോ. പ്രതിരോധ സ്ഥാപനമായ എന്‍.എ.ഡിയുടെയും കളമശേരി നഗരസഭയുടെയും അലംഭാവമാണ് നിര്‍മാണത്തിന് തടസമായിരിക്കുന്നതെന്നാണ് ബോസ്കോയുടെ ആരോപണം. താനുള്‍പ്പടെയുള്ളവര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അനുകൂല നടപടികളുണ്ടായിട്ടില്ലന്നാണ് ബോസ്കോ പറയുന്നത്. 2013 ഡിസംബര്‍ 8നാണ് വീടു നിര്‍മ്മിക്കുന്നതിനായി കളമശേരി നഗരസഭയില്‍ ബോസ്കോ അപേക്ഷ നല്‍കുന്നത്. എന്നാല്‍ എന്‍.എ.ഡിയുടെ 100 മീറ്റര്‍ പരിധിയിലുള്ള പുരയിടമായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ് നഗരസഭ ഇയാളുടെ അനുമതി നിഷേധിച്ചത്.

പ്രളയത്തില്‍ തകര്‍ന്നതടക്കം നൂറുകണക്കിന് വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിനും എന്‍.എ.ഡിയുടെ നിയന്ത്രണങ്ങള്‍ തടസമാണന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിരോധ സ്ഥാപനങ്ങളോട് ചേര്‍നന്നുള്ള സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് 2016 ല്‍ കേന്ദ്ര പ്രതിരോധ വകുപ്പ് ദേദഗതി വരുത്തിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കുലര്‍ പ്രകാരം കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെങ്കിലും അത് ബാധകമാവാത്ത തങ്ങളെ എന്‍.എ.ഡി ഉദ്യോഗസ്ഥരും കളമശേരി നഗരസഭയും ചേര്‍ന്ന് അവഗണിക്കുകയാണന്നാണ് പരാതിക്കാരുടെ ആരോപണം.