LiveTV

Live

Kerala

ബിഹാറി യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പരാതിക്കാരിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി. ബാലകൃഷ്ണന്‍ എന്നാണ് 

ബിഹാറി യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുമായി ബിനോയ് കോടിയേരിക്ക് ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത് ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ്. 2010-ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് പേര് രജിസ്റ്റർ ചെയ്തത്. പീഡന പരാതിയില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് പരിഗണിക്കും.

യുവതിയുടെ പീഡന പരാതിയില്‍ മുബൈ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിയിലാണ് ബിനോയ് കോടിയേരി മുംബൈ ദിന്‍ഡോഷി സെഷന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഒളിവില്‍ കഴിയുന്ന ബിനോയ് അഭിഭാഷകന്‍ വഴി നല്‍കിയ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് വിലിയിരുത്തല്‍. ബിനോയിയോട് ഹാജരാകാൻ കോടതി ഉത്തരവിട്ടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ കേസിൽ ബിനോയിയെ കുരുക്കിലാക്കി ജനനസർട്ടിഫിക്കറ്റ് ഉൾപ്പടെയുളള കൂടുതൽ രേഖകൾ പരാതിക്കാരി അന്വേഷണസംഘത്തിന് കൈമാറി. പരാതിക്കാരിയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻറെ സ്ഥാനത്ത് ചേർത്തിരിക്കുന്നത് ബിനോയിയുടെ പേരാണ്.മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നൽകിയ ജനന സർട്ടിഫിക്കറ്റാണ് യുവതി കൈമാറിയത്.2013 ഏപ്രിൽ, മെയ് മാസങ്ങളിൽ യുവതിക്ക് ബിനോയ് പണം അയച്ചുകൊടുത്തതിന്റെ വിവരങ്ങളും പുറത്തുവന്നു. ഐ.സി.ഐ.സി ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായി ഏഴര ലക്ഷം രൂപ അയച്ചു. ബാങ്ക് രേഖളിൽ ഭർത്താവിന്റെ പേര് ബിനോയുടേതാണ്. ബിനോയിക്കെതിരെ തെളിവായി സമർപ്പിച്ച പാസ്പോർട്ടിലെ വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. 2014ൽ പുതുക്കിയ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.

അതേസമയം ബിനോയിയെ കണ്ടെത്താൻ മുംബൈ പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കില്ലെന്നാണ് സൂചന. കോടതി വിധി വന്ന ശേഷമായിരിക്കും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Also read: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും