LiveTV

Live

Kerala

മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതിനെതിരെ പ്രതിഷേധം 

സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോഴുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതിനെതിരെ പ്രതിഷേധം 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോഴുള്ളതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. മരുന്നുകളുടെയും ജീവന്‍ രക്ഷോപകരണങ്ങളുടെയും വിതരണം നിര്‍ത്തിവെച്ചതോടെ വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാകും. മറ്റ് മെഡിക്കല്‍ കോളജുകളിലും സ്റ്റെന്‍റ് നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് വിതരണക്കാരുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്ന് കാത്ത് ലാബില്‍ നടക്കുന്ന ആന്‍ജിയോ പ്ലാസ്റ്റി നിലച്ചിരുന്നു. മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.

മെഡിക്കല്‍ കോളജിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റെന്‍റ് വിതരണം നിലച്ചതോടെ മെഡിക്കല്‍ കോളജില്‍ നടക്കുന്ന ആന്‍ജിയോ പ്ലാസ്റ്റി നിലച്ചു. ഈ കഴിഞ്ഞ 21ആം തിയ്യതി മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ് അടച്ചിട്ടിരിക്കുകയാണ്.