LiveTV

Live

Kerala

‘പാലം പ്രഖ്യാപനത്തിലൊതുങ്ങി; കാസർഗോഡ് ചെറുവത്തൂർ നിവാസികള്‍ ആശങ്കയില്‍  

‘പാലം പ്രഖ്യാപനത്തിലൊതുങ്ങി; കാസർഗോഡ് ചെറുവത്തൂർ നിവാസികള്‍ ആശങ്കയില്‍  

കാസർഗോഡ് ചെറുവത്തൂർ രാമൻചിറ പാലത്തിന്റെ നിർമ്മാണം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. 2016 ലാണ് സംസ്ഥാന സർക്കാർ രാമൻചിറയിൽ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭ പരിശോധന മാത്രമാണ് നടത്തിയത്. നാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം പരിഗണിച്ചാണ് ചെറുവത്തൂർ, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മൂട്ടോളി പുഴക്ക് കുറുകെ വാഹന ഗതാഗതത്തിനായുള്ള പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതിനായി പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ പത്തുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നിലവില്‍ കാലപ്പഴക്കം ചെന്ന നടപ്പാലവും ഉപ്പുവെള്ളം തടയുന്നതിനായുള്ള ഷട്ടര്‍ കം ബ്രിഡ്ജുമാണിവിടെയുള്ളത്. കാൽ നടയാത്രികർക്കും ഇരുചക്ര വാഹനങ്ങൾക്കും മാത്രമാണ് ഇത് പ്രയോജനപ്പെടുക.

130 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും പുതിയ പാലം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷമായെങ്കിലും പ്രാരംഭ പരിശോധന മാത്രമാണ് നടത്തിയത് . പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം കടലാസ്സിലെതുങ്ങുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്. പാലം യാഥാർത്ഥ്യമായാൽ ജില്ലയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചക്കും ഏറെ ഗുണം ചെയ്യും.