LiveTV

Live

Kerala

ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരായ നടപടികള്‍ ഉടന്‍ അറിയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ 

1129 പോലീസുകാർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ 2018ൽ കമ്മീഷൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു

 ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരായ നടപടികള്‍ ഉടന്‍ അറിയിക്കണം: മനുഷ്യാവകാശ കമ്മീഷന്‍ 

ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാർക്കെതിരെ ശിക്ഷാനടപടികൾ എടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക്. 1129 പോലീസുകാർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയെടുക്കാൻ 2018ൽ കമ്മീഷൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

പരിശോധിച്ച് നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ചെയർമാനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് ഡി.ജി.പി കമ്മീഷന് നൽകിയ വിശദീകരണം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും കമ്മീഷൻ ഉത്തരവിൻമേൽ സ്വീകരിച്ച ശിക്ഷണ നടപടികൾ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.